കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ രഥയാത്രക്ക് പിന്നാലെ ഗംഗാജലവും ചാണകവും ഉപയോഗിച്ച് ഗ്രൗണ്ട് ശുദ്ധീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബിജെപി വര്‍ഗ്ഗീയ സന്ദേശം വിതച്ചെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ ശുദ്ധീകരണം നടത്തിയത്. പശ്ചിമബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയിലാണ് ശുദ്ധീകരണ യത്നം നടന്നത്.
‘ഇത് മദന്‍ മോഹന്റെ നാട്, ഹിന്ദു പാരമ്പര്യങ്ങള്‍ അനുസരിച്ച് ഞങ്ങള്‍ ഈ സ്ഥലം ശുദ്ധീകരിച്ചു’ കൂച്ച് ബീഹാറില്‍ മദന്‍ മോഹന്റെ രഥം അല്ലാതെ ജില്ലയില്‍ മറ്റ് രഥങ്ങളെ പ്രവേശിപ്പിക്കില്ല’ തൃണമൂല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
അമിത് ഷായുടെയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 7,9,14 എന്നീ തീയതികളിലായി ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെ രഥയാത്ര നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ രഥയാത്രയെ വിമര്‍ശിച്ചുകൊണ്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിരുന്നു. ഇത് ബി ജെപിയുടെ മറ്റൊരു രാഷ്ട്രീയ ഗിമിക്കാണ്. രഥയാത്ര കടന്ന് പോകുന്ന പ്രദേശങ്ങള്‍ ശുദ്ധീകരിക്കണമെന്നും ഐക്യയാത്ര നടത്തണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രഥയാത്രയല്ല, രാവണ യാത്രയാണ് ബിജെപി നടത്തുന്നതെന്നും മമത പരഹാസ രൂപേണ പറഞ്ഞിരുന്നു.
Discussion about this post