ന്യൂഡല്‍ഹി: ഭരണഘടനാ ധാര്‍മികതയ്ക്ക് സുപ്രീംകോടതി പ്രാധാന്യം നല്‍കുന്നത് അപകടകരമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍. ഭരണഘടനാധാര്‍മികതയ്ക്ക് അന്ത്യമുണ്ടാകണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും കെകെ വേണുഗോപാല്‍ പറഞ്ഞു. ശബരിമല വിധി ചൂണ്ടിക്കാട്ടിയാണ് കെകെ വേണുഗോപാലിന്റെ പരാമര്‍ശം.
യുവതീപ്രവേശത്തെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിശ്വാസം അടിസ്ഥാനമാക്കി എതിര്‍ത്തപ്പോള്‍, അഞ്ചംഗ ഭരണഘടനാബെഞ്ചിലുണ്ടായിരുന്ന മറ്റു നാല് ജഡ്ജിമാരും ഉയര്‍ത്തിക്കാട്ടിയത് ഭരണഘടനാധാര്മികതയായിരുന്നു എന്നും കെകെ വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എജി
നേരത്തെ ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പരസ്യമായി രംഗത്ത് വന്ന ആളായിരുന്നു കെകെ വേണുഗോപാല്‍.
Discussion about this post