മുംബൈ: നടനും ടെലിവിഷന്‍ കൊമേഡിയനുമായ രാജീവ് നിഗത്തിന്റെ മകന് ദേവരാജ് അന്തരിച്ചു. മകന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയായിരുന്നു വിയോഗവും. അദ്ദേഹം തന്നെയാണ് മകന്റെ മരണവാര്‍ത്ത ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
രാജീവ് നിഗത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ഞായറാഴ്ച. അതേ ദിനത്തിലായിരുന്നു വിയോഗമെന്ന് രാജീവ് നിഗം അറിയിക്കുന്നു. കണ്ണീര് കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. ”എന്തൊരു അത്ഭുതകരമായ പിറന്നാള്‍ സമ്മാനം, എന്റെ മകന് ഇന്ന് എന്നെ വിട്ടുപോയി, പിറന്നാള്‍ കേക്ക് പോലും മുറിക്കാതെ..”.- രാജീവ് നിഗം കുറിച്ചു.
അതേസമയം, ദേവരാജിന്റെ മരണ കാരണം എന്താണെന്ന് വ്യക്തമല്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേവരാജ് വെന്റിലേറ്ററിലാണെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും അപേക്ഷിച്ചു രാജീവ് നിഗം സമൂഹ മാധ്യമങ്ങളില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നു. മകന്റെ ആരോഗ്യം മോശമായതിന്റെ തുടര്‍ന്ന് രാജീവ് നിഗം ജന്മാനാടായ കാണ്‍പൂരിലേയ്ക്ക് മടങ്ങിയിരുന്നു.
Discussion about this post