കൊല്‍ക്കത്ത: അതിക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഒന്നുകില്‍ ചുടുകാട്, അല്ലെങ്കില്‍ ആശുപത്രി സന്ദര്‍ശിക്കേണ്ട ഗതികേട് അവരുടെ പ്രവര്‍ത്തകര്‍ക്കുണ്ടാകുമെന്ന ബിജെപി നേതാവിന്റെ ഭീഷണിയില്‍ വ്യത്യസ്തമായ പ്രതികാരവുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബിജെപി പശ്ചിമബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് ആണ് വിവാദ പ്രസ്താവന നടത്തിയത്.
‘തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ അവരുടെ അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍, ഒന്നുകില്‍ ചുടുകാട്, അല്ലെങ്കില്‍ ആശുപത്രി സന്ദര്‍ശിക്കേണ്ട ഗതികേട് അവരുടെ പ്രവര്‍ത്തകര്‍ക്കുണ്ടാകും’ എന്നാണ് ഘോഷ് പറഞ്ഞത്. കിഴക്കന്‍ മിഡ്നാപ്പൂര്‍ ജില്ലയിലെ ഹാല്‍ദിയയില്‍ വച്ചുനടന്ന റാലിയ്ക്കിടെ ആയിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം.
‘തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ഇനിയും ബിജെപിക്കാരെ ആക്രമിച്ചാല്‍, അവരുടെ കൈകാലുകളും, വാരിയെല്ലുകളും നുറുങ്ങും എന്നും, ഏറെക്കാലം ആശുപത്രിയില്‍ ചെലവിടേണ്ട ഗതികേടുണ്ടാകും ‘ എന്നുമായിരുന്നു ഘോഷിന്റെ നേരിട്ടുള്ള ഭീഷണി. ‘എന്തിനും കേന്ദ്രം ബിജെപി പ്രവര്‍ത്തകരുടെ കൂടെ ഉണ്ടാകും’ എന്നും നേതാവ് ഉറപ്പുനല്‍കി.
പിന്നാലെ, ഹാല്‍ദിയയിലെ ഒരു പ്രാദേശിക നേതാവിന്റെ വീട്ടില്‍ സമ്മേളനത്തിന് വന്ന ബിജെപി അണികള്‍ക്ക് വേണ്ട ഭക്ഷണം തയ്യാര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇവിടേക്ക് ഇരച്ചു കയറി വന്ന ഒരു പ്രാദേശിക തൃണമൂല്‍ നേതാവായ ഐസുല്‍ റഹ്മാന്റെ അണികള്‍ ചേര്‍ന്ന് അവിടെ സൂക്ഷിച്ചിരുന്ന ഭക്ഷണം മുഴുവന്‍ തിന്നുതീര്‍ക്കുകയായിരുന്നു.
കളഞ്ഞു എന്നാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ ആക്ഷേപം. ബിജെപിക്കാര്‍ പലതരത്തിലുള്ള ആക്ഷേപങ്ങളും ഉന്നയിച്ചു കേട്ടിട്ടുണ്ടെങ്കിലും, ഇത്തരത്തില്‍ ഒരു ദുരാരോപണം ഇതാദ്യമായിട്ടാണെന്നും, ഇങ്ങനെ ഒന്നും നടന്നതായി തനിക്ക് അറിവില്ല എന്നും ഐസുല്‍ റഹ്മാന് പ്രതികരിച്ചു.
Discussion about this post