ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 85.5 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45093 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 85,53,657 ആയി ഉയര്‍ന്നു. 490 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1,26,611 ആയി ഉയര്‍ന്നു.
അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,405 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 79,17,373 ആയി. നിലവില്‍ 5,09,673 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7745 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,38,529 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 77 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 6989 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 6069 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,89,683 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ പുതുതായി 5092 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,19,859 ആയി. ഇതില്‍ 15,77,322 പേര് ഇതുവരെ രോഗമുക്തി നേടിക്കഴിഞ്ഞു. 91.71 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ 96,372 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. പുതുതായി 110 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതുവരെ 45,240 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കൂടുതല്‍ കൊവിഡ് ബാധിതരുള്ള മറ്റ് സംസ്ഥാനങ്ങള്‍.
With 45,903 new #COVID19 infections, India's total cases surge to 85,53,657. With 490 new deaths, toll mounts to 1,26,611
Total active cases are 5,09,673 after a decrease of 2,992 in last 24 hours.
Total cured cases are 79,17,373 with 48,405 new discharges in the last 24 hours pic.twitter.com/dUz5G1Vw1u
— ANI (@ANI) November 9, 2020
Discussion about this post