ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7745 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,38,529 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 77 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 6989 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 6069 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,89,683 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ പുതുതായി 5092 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,19,859 ആയി. ഇതില്‍ 15,77,322 പേര്‍ ഇതുവരെ രോഗമുക്തി നേടിക്കഴിഞ്ഞു. 91.71 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നിലവില്‍ 96,372 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. പുതുതായി 110 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതുവരെ 45,240 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
ആന്ധ്രാ പ്രദേശില്‍ പുതുതായി 2237 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,42,967 ആയി. 8,14,773 പേര്‍ ഇതുവരെ രോഗമുക്തി നേടി. 21,403 സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 6791 പേര്‍ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു.
Discussion about this post