ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് ഈ നവംബർ എട്ടിന് നാല് വർഷം പൂർത്തിയാകുമ്പോഴും ശക്തമായ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.
രാജ്യത്ത് കള്ളപ്പണം കുറയ്ക്കാനായെന്നും നികുതി നടപടികൾ കൂടുതൽ സുതാര്യമാക്കി രാജ്യത്തിന്റെ പുരോഗതിക്കും നോട്ട് നിരോധനം ഏറെ സഹായകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, അസംഘടിത മേഖലയ്ക്ക് നേരിട്ട് സഹായമെത്തിക്കുന്ന സംവിധാനമാണ് നോട്ട് നിരോധനത്തിലൂടെ സംഭവിച്ചതെന്ന് എഷ്യാനെറ്റ് ഉടമയും ബിജെപി ദേശീയ വക്താവുമായ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. സർക്കാരിനു വലിയ വരുമാന വർദ്ധനയ്ക്ക് വഴി തുറന്നനോട്ട് നിരോധനം കള്ളപണത്തിനു എതിരായ അക്രമണം ആയിരുന്നുവെന്ന് നോട്ട് നിരോധനം മൂലം സാമ്പത്തിക രംഗം ശുദ്ധീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post