ഭോപ്പാൽ: മധ്യപ്രദേശിലെ നിവാരി ജില്ലയിൽ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ചു വയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല. നാലുദിവസത്തോളം നടത്തിയ രക്ഷാപ്രവർത്തനം വിഫലമാക്കി കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് രക്ഷാപ്രവർത്തകരുടെ സംഘം കുട്ടിയെ കുഴൽ കിണറിൽ നിന്നും രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
‘നിവാരിയിലെ സെയ്ത്പുര ഗ്രാമത്തിലെ തന്റെ കാർഷിക മേഖലയുടെ കുഴിയിൽ വീണുപോയ നിരപരാധിയായ പ്രഹ്ലാദിനെ 90 മണിക്കൂർ രക്ഷാപ്രവർത്തനത്തിന് ശേഷവും രക്ഷിക്കാൻ കഴിഞ്ഞതിൽ ഞാൻ ഖേദിക്കുന്നു’- ചൗഹാൻ ട്വീറ്റ് ചെയ്തു.
എസ്ഡിആർഎഫ്, എൻഡിആർഎഫ്, മറ്റ് വിദഗ്ധർ എന്നിവരുടെ സംഘം രാവും പകലും കഠിനാധ്വാനം ചെയ്തു, എന്നാൽ ഞായറാഴ്ച പുലർച്ചെ 3 മണിയോടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കുടുംബത്തിന്റെ കൃഷിയിടത്തിൽ ഒരു പുതിയ കുഴൽ കിണർ കുഴിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ബുധനാഴ്ച രാവിലെ സെയ്ത്പുരയ്ക്ക് സമീപം ബറാബുജുർഗ് ഗ്രാമത്തിലെ കർഷകനായ ഹരികിഷൻ കുഷ്വയുടെ മകനാണ് കൃഷിയിടത്തിൽ പുതുതായി കുഴിച്ച കുഴൽകിണറിൽ വീണത്. 200 അടി ആഴത്തിലുള്ള കുഴൽ കിണറിൽ 60 അടി താഴ്ചയിൽ കുടുങ്ങിയ കുട്ടി കഴിഞ്ഞ മൂന്ന് ദിവസത്തിന് ശേഷം ചലനമൊന്നും കാണിച്ചില്ലെന്ന് കളക്ടർ ആശിഷ് ഭാർഗവ പറഞ്ഞു. 90 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് എത്തിയത് 80 ഓളം രക്ഷാപ്രവർത്തകരായിരുന്നു.
Discussion about this post