ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വിജയിച്ചതിന് പിന്നാലെ പ്രതികരണവും ആശംസകളും നേര്‍ന്ന് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ബൈഡന് ഒരുവര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിലിരിക്കില്ലെന്നാണ് കങ്കണയുടെ പ്രതികരണം. അമേരിക്കയെ നയിക്കുന്നത് കമല ഹാരിസ് തന്നെയാകുമെന്ന് കങ്കണ അഭിപ്രായപ്പെടുന്നു.
‘ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ ശോഷണം സംഭവിക്കുന്ന ബൈഡന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അയാളില്‍ കുത്തിവെച്ച മരുന്നുകളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം പോലും അധികാരത്തിലിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കമല്‍ ഹാരിസ് തന്നെയാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. ഒരു സ്ത്രീ ഉയര്‍ന്നുവരുന്നത് മറ്റ് സ്ത്രീകള്‍ക്കും മുന്നോട്ടുവരാനുള്ള വഴിയൊരുക്കും. ചരിത്ര ദിനത്തിന് ആശംസകള്‍’- കങ്കണ ട്വിറ്ററില്‍ കുറിച്ചു.
Not sure about Gajni Biden who’s data crashes every 5 minutes, all the medicines they have injected in to him he won’t last more than a year, clearly Kamal Harris will run the show.
When one woman rises, she makes the way for every woman.
Cheers to this historic day 👏👏👏 https://t.co/hpcy0YksRz— Kangana Ranaut (@KanganaTeam) November 8, 2020
Discussion about this post