കൊവിഡ് വാക്‌സിനായി സാധാരണക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരും: എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷവും സാധാരണക്കാര്‍ക്ക് ലഭ്യമാകില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കൊവിഡ് വാക്‌സിന്‍ ലഭിക്കാന്‍ സാധരണക്കാര്‍ 2022 വരെ കാത്തിരിക്കണമെന്നാണ് ഗുലേറിയ അഭിപ്രായപ്പെടുന്നത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ടാസ്‌ക്ഫോഴ്‌സിലെ പ്രധാന അംഗം കൂടിയാണ് ഡോ. ഗുലേറിയ.

നമ്മുടെ രാജ്യത്ത് ജനസംഖ്യ വളരെ വലുതാണ്. വാക്‌സിന്‍ സാധാരണക്കാര്‍ക്കിലേക്ക് എത്തണമെങ്കില്‍ ഒരു വര്‍ഷത്തില്‍ കൂടുതലെടുക്കും ആവശ്യത്തിന് സിറിഞ്ചുകളും സൂചികളും ശീതികരണ സംവിധാനവും ഒരുക്കുക, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ പോലും വാക്‌സിന്‍ തടസമില്ലാതെ എത്തിക്കാന്‍ കഴിയുക എന്നിവയാണ് ഏറ്റവും വലിയ വെല്ലുവിളി എന്നും ഡോ. ഗുലേറിയ പറഞ്ഞു.

രണ്ടാമതൊരു വാക്‌സിന്‍ ആദ്യത്തേതില്‍നിന്നും ഫലപ്രമാണെന്ന് കണ്ടെത്തിയാല്‍ അതെങ്ങനെ ഉപയോഗപ്പെടുത്തുമെന്നത് മറ്റൊരു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ മൂലം പൂര്‍ണമായും ഈ രോഗം അപ്രത്യക്ഷമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version