നോയിഡ: തോക്ക് വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ അബദ്ധത്തില്‍ വെടി പൊട്ടി യുവാവിന് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡ സ്വദേശി 22 വയസുകാരന് സൗരവ് മാവിയാണ് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ മരിച്ചത്. സുഹൃത്തിനൊപ്പം ഒരു വിവാഹച്ചടങ്ങിന് പങ്കെടുക്കാനായി കാറില്‍ പോകവേ തലയിലേക്ക് പിസ്റ്റള്‍ ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേയാണ് അപകടം ഉണ്ടായത്.
സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ അബന്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തും ദൃക്സാക്ഷിയായ നകുല്‍ ശര്‍മ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. സൗരവിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം സുഹൃത്ത് നകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിസ്റ്റളിനെക്കുറിച്ചും അതിന്റെ ഉടമയെക്കുറിച്ചും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post