ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45674 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 8507754 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 559 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 1,26,121 ആയി ഉയര്‍ന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 49,082 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 78,68,968 ആയി. നിലവില്‍ 5,12,665 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 3967 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.
രാജ്യത്ത് ഇതുവരെ 11,77,36,791 സാമ്പിളുകളാണ് പരിശോധിച്ചതെന്നാണ് ഐസിഎംആര്‍ അറിയിച്ചത്. ഇന്നലെ മാത്രം 11,94,487 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ അറിയിച്ചു.
With 45,674 new #COVID19 infections, India's total cases surge to 85,07,754. With 559 new deaths, toll mounts to 1,26,121
Total active cases are 5,12,665 after a decrease of 3,967 in last 24 hrs.
Total cured cases are 78,68,968 with 49,082 new discharges in the last 24 hrs pic.twitter.com/SBcrl5vF5Q
— ANI (@ANI) November 8, 2020
Discussion about this post