ലഖ്നൗ: ലക്നൗവിലെ പുരാതനമായ പള്ളിയില്‍ അഗ്നിപൂജ നടത്തുമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ക്ഷേത്രങ്ങള്‍ തകര്‍ത്ത് മുസ്ലിം ആരാധനാലയങ്ങള്‍ പണിയുന്നതിന് മറുപടിയായിട്ടാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബറേലിയില്‍ നടന്ന ചടങ്ങിനിടെയാണ് നേതാവിന്റെ ഭീഷണി.
രാജ്യത്തെ എല്ലാ പള്ളികളും ക്ഷേത്രങ്ങള്‍ പൊളിച്ചാണ് നിര്‍മ്മിച്ചതെന്നും അതിനാല്‍ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അവര്‍ പറയുന്നു. അതേസമയം ലൗ ജിഹാദ് കേസുകളില്‍ വധശിക്ഷ നല്‍കണമെന്നും സാത്വി ആവശ്യപ്പെടുന്നു. ഇത്തരം കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post