പട്ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിരജ് കുമാര്‍ ഝാ കൊവിഡ് ബാധിച്ച് മരിച്ചു. ബേണിപാട്ടിയിലെ മധുബാണി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി പട്നയിലെ എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അതേസമയം ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിങ് പുരോഗമിക്കുകയാണ്. വൈകിട്ട് മൂന്ന് മണി വരെ 45.91 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
Discussion about this post