ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചു. വീട്ടുകാരില്‍ ഒരാള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗൗതം ഗംഭീര്‍ ഐസൊലേഷനില്‍ പ്രവേശിച്ചത്.
Due to a case at home, I have been in isolation awaiting my COVID test result. Urge everyone to follow all guidelines & not take this lightly. Stay safe!
— Gautam Gambhir (@GautamGambhir) November 6, 2020
താന്‍ ഐസൊലേഷനിലാണെന്നും കൊവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും ഗംഭീര്‍ തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. നവംബര്‍ അഞ്ചാം തീയതി 6700-ഓളം പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.