ന്യൂഡല്‍ഹി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഡിസംബര്‍ മൂന്നിന് പരിഗണിക്കും. കഴിഞ്ഞ ദിവസത്തെ കോടതി നടപടികളുടെ ഭാഗമായി ശനിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കേസിലെ മുഴുവന്‍ ഹര്‍ജികളും ഡിസംബര്‍ മൂന്നിന് പരിഗണിക്കുമെന്ന് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. സിബിഐയുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേസ് മാറ്റിവയ്ക്കുന്നതെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.
ലാവലിനുമായി ബന്ധപ്പെട്ട് സിബിഐ നല്കിയ ഹര്‍ജിയും കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളും ഡിസംബര്‍ മൂന്നിന് പരിഗണിക്കാനാണ് തീരുമാനം.
Discussion about this post