ബിഹാര്‍: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതുവരെ 9.3 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അതേസമയം, മുസഫര്‍പുരില്‍ പോളിംഗ് ഓഫീസര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഔറായ് മണ്ഡലത്തിലെ 190 ആം ബൂത്തിന്റെ ചുമതലയുള്ള കേദാര്‍ റായാണ് മരണപ്പെട്ടത്.
അതേസമയം, സീതാമര്‍ഹിയില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതോടെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചിരിക്കുകയാണ്. മുസ്ലിം വോട്ട് ബാങ്ക് നിര്‍ണായകമായ സീമാഞ്ചലിലെയും ബിജെപിയുടെ സ്വാധീനമേഖലയായ മിഥിലാഞ്ചിലിലെയും 78 സീറ്റുകളാണ് വിധിയെഴുതുന്നത്. 1204 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. 2.36 കോടി വോട്ടര്‍മാര്‍.
Discussion about this post