ലക്‌നൗ: മാര്‍ക്കറ്റില്‍ വച്ച് ആന്റിയെന്ന് വിളിച്ചതിന് അജ്ഞാതയായ പെണ്‍കുട്ടിയെ ആക്രമിച്ച് 40കാരി. ഉത്തര്‍പ്രദേശിലെ എത്തായിലാണ് വിചിത്രമായ സംഭവം നടന്നത്. തിങ്കളാഴ്ച എത്തായിലെ ബാബുഗഞ്ജ് മാര്‍ക്കറ്റില്‍ വച്ചായിരുന്നു നാല്പതുകാരി പെണ്‍കുട്ടിയെ അക്രമിച്ചത്.
സാധനങ്ങള്‍ വാങ്ങുന്നതിനിടെ സ്ത്രീയെ പെണ്‍കുട്ടി ആന്റി എന്ന് വിളിച്ചതും ഇവര്‍ കുട്ടിയെ തല്ലുകയായിരുന്നു. അടുത്തുണ്ടായിരുന്ന മറ്റ് സ്ത്രീകളും അടിക്കാന്‍ ഒപ്പം കൂടി. പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിച്ചിട്ടായിരുന്നു മര്‍ദ്ദനം. വനിതാ പോലീസ് ഇടപെട്ടതോടെയാണ് ഇരുവരും തമ്മിലുള്ള തല്ല് അവസാനിച്ചത്.
സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
यूपी के एटा में आंटी कहने पर भड़की महिला, करवा चौथ की खरीददारी छोड़ बाल पकड़कर पीटा#UttarPradesh pic.twitter.com/yIr9werUzW
— Hindustan (@Live_Hindustan) November 3, 2020










Discussion about this post