ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 50357 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 84,62,081 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 577 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,25, 562 ആയി ഉയര്‍ന്നു. നിലവില്‍ 516632 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം രാജ്യതലസ്ഥാനത്ത് അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7178 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 423831 ആയി ഉയര്‍ന്നു.ഡല്‍ഹിയില്‍ ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 64 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6833 ആയി ഉയര്‍ന്നു. നിലവില്‍ 39722 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 377276 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്രയില്‍ പുതുതായി 5027 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,060 പേര്‍ രോഗമുക്തരായപ്പോള്‍ 161 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1,02,099 പേരാണ് ചികിത്സയില്‍ തുടരുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 17,10,314 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. 15,62,342 പേര്‍ രോഗമുക്തരായപ്പോള്‍ 44965 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
With 50,357 new #COVID19 infections, India's total cases surge to 84,62,081. With 577 new deaths, toll mounts to 1,25,562
Total active cases are 5,16,632 after a decrease of 4,141 in last 24 hrs.
Total cured cases are 78,19,887 with 53,920 new discharges in the last 24 hrs pic.twitter.com/nlfKNm6MNZ
— ANI (@ANI) November 7, 2020
Discussion about this post