ന്യൂഡല്‍ഹി: മുസ്ലിം ആയതിനാല്‍ പോലീസ് മനപ്പൂര്‍വം വേട്ടയാടുകയാണെന്നും പോലീസില്‍ നിന്ന് അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട്. കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്സ് ഇനീഷേറ്റീവും ക്വില്‍ ഫൗണ്ടേഷനും ചേര്‍ന്ന് രാജ്യത്തെ ഇരുന്നൂറോളം മുസ്ലിങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
സര്‍വേയുടെ ഭാഗമായി 25 മുസ്ലിം പോലീസ് ഉദ്യോഗസ്ഥരേയും അഭിമുഖം നടത്തി.
പലപ്പോഴും പോലീസില്‍ നിന്ന് വിവേചനം നേരിടുന്നു. പോലീസില്‍ വിശ്വാസമില്ലെന്നും നിയമപാലകര്‍ ശാരീരിക,നിയമ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.മുസ്ലിമുകള് വ്യാപകമായി ഇരകളാക്കപ്പെടുന്നുണ്ടെന്നും പീഡിക്കപ്പെടുന്നുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. മുസ്ലിം സമുദായത്തില്‍ പോലീസിനെകുറിച്ചുള്ള വികാരം നിരാശജനകമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
വലിയൊരു ശതമാനം മുസ്ലിങ്ങളും ഭീഷണികള്‍ക്ക് നടുവിലാണ് ജീവിക്കുന്നതെന്നും അനാവശ്യമായി ജയിലുകളില്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. പോലീസിലുള്ള മുസ്ലിങ്ങള്‍ സേനയില്‍ ഒതുക്കപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. പോലീസ് സേന ഇന്നും കൊളോണിയല്‍ സമ്പ്രദായത്തിന്റെ തുടര്‍ച്ചയാണ് പിന്തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിലെ എട്ട് പ്രമുഖ നഗരങ്ങളിയായിട്ടാണ് സര്‍വ്വേ നടത്തിയത്.
Discussion about this post