ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 47638 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 84,11,724 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 670 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,24,985 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 5,20,773 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 7765966 പേരാണ് രോഗമുക്തി നേടിയത്.
ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവയാണ് ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.
With 47,638 new #COVID19 infections, India's total cases surge to 84,11,724. With 670 new deaths, toll mounts to 1,24,985.
Total active cases are 5,20,773 after a decrease of 7,189 in last 24 hrs.
Total cured cases are 77,65,966 with 54,157 new discharges in the last 24 hrs. pic.twitter.com/iTi5fIh5Sw
— ANI (@ANI) November 6, 2020