റാഞ്ചി: സിബിഐയെ വിലക്കി ഝാര്‍ഖണ്ഡ് സര്‍ക്കാരും. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഝാര്‍ഖണ്ഡിലെ കേസുകള്‍ സിബിഐയ്ക്ക് അന്വേഷിക്കാന്‍ കഴിയില്ല. സിബിഐയ്ക്കുള്ള പൊതു അന്വേഷണ അനുമതി റദ്ദാക്കിയതോടെ സിബിഐയെ തടയുന്ന എട്ടാമത്തെ സംസ്ഥാനമായി ഝാര്‍ഖണ്ഡ്.
കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ സിബിഐയ്ക്കുള്ള പൊതു അന്വേഷണ അനുമതി റദ്ദാക്കിയിരുന്നു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് സിബിഐയ്ക്കുള്ള പൊതു അന്വേഷണ അനുമതി റദ്ദാക്കിയിരിക്കുന്നത്.
Discussion about this post