സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ഷൂട്ട്; നടി പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തു

പനജി: നടി പൂനം പാണ്ഡെയെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ഷൂട്ട് ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമില്‍ അതിക്രമിച്ചുകയറിയാണ് പൂനം പാണ്ഡെയും സംഘവും വീഡിയോ ഷൂട്ട് ചെയ്തത്.

സംസ്ഥാന ജലവിഭവവകുപ്പ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി. അതേസമയം കനകോണയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചെന്ന് ആരോപിച്ച് രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഒരു എസ്‌ഐയും കോണ്‍സ്റ്റബിളിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

Exit mobile version