ഹൈദരാബാദ്: വാഹനങ്ങൾ തിങ്ങിനിറഞ്ഞ റോഡിലൂടെ കടന്ന് പോകാൻ കഷ്ടപ്പെടുകയായിരുന്ന ആംബുലൻസിന് വഴിയൊരുക്കാൻ രണ്ട് കിലോമീറ്ററോളം ഓടി ഒരു ട്രാഫിക് പോലീസ് കോൺസ്റ്റബിൾ. തിങ്കളാഴ്ച ഹൈദരാബാദ് നഗരത്തിലെ ഏറെ തിരക്കുള്ള റോഡിലാണ് സംഭവം. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിന് വഴിയൊരുക്കാൻ പോലീസുകാരൻ മുന്നിൽ ഓടുകയായിരുന്നെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പോലീസുകാരൻ ഓടി വഴിയൊരുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. അബിഡ്സിൽ നിന്ന് കോട്ടിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് തിരക്കിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവറുടെ ബുദ്ധിമുട്ട് കണ്ടാണ് കോൺസ്റ്റബിൾ സഹായത്തിനെത്തിയത്.
ഈ പോലീസുകാരന്റെ പേര് ജി ബാബ്ജിയെന്നാണ് ദ ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു. ആംബുലൻസിന് തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പിച്ച ശേഷമാണ് പോലീസുകാരൻ തന്റെ ഓട്ടം നിർത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ട്രാഫിക് എസിപി അനിൽകുമാറും ട്വീറ്റ് ചെയ്തിട്ടുണ്ട്. പോലീസ് കോൺസ്റ്റബിളിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
HTP officer Babji of Abids Traffic PS clearing the way for ambulance..Well done..HTP in the service of citizens..
@HYDTP pic.twitter.com/vFynLl7VVK
— Anil Kumar IPS (@AddlCPTrHyd) November 4, 2020
Discussion about this post