കൊല്‍ക്കത്ത: ബംഗാളില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ മമതാ ബാനര്‍ജി അനുവദിക്കുന്നില്ലെന്ന് അമിത് ഷാ. പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിടെയാണ് അമിത് ഷാ ഇത്തരത്തില്‍ പറഞ്ഞത്. ആദ്യ ദിനം ആദിവാസി മേഖലയായ ബന്‍കുറ സന്ദര്‍ശിച്ച അമിത് ഷാ കേന്ദ്ര സര്‍ക്കാരിന്റെ പിന്നാക്ക നിക്ഷേപ പദ്ധതികളൊന്നും നടപ്പാക്കാന്‍ മമത ബാനര്‍ജി അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി.
അതേസമയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച അമിത് ഷാ ബംഗാളിലെ ജനങ്ങളുടെ കണ്ണുകളില്‍ മാറ്റത്തിനായുള്ള ആഗ്രഹം കാണാമെന്നും നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അത് സാധ്യമാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.
നാളെ മാതുവ കുടിയേറ്റ മേഖലയിലാണ് സന്ദര്‍ശനം. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന അമിത് ഷാ പൗരത്വ നിമയ ഭേദഗതി പ്രതിധേഷങ്ങളെ തണുപ്പിക്കാനാവുമെന്നും കരുതുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ബംഗാള്‍ ബിജെപി ഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കൂടിക്കാഴ്ചകളും അമിത് ഷാ നടത്തുന്നുണ്ട്.
Discussion about this post