ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6842 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 409938 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 6703 ആയി ഉയര്‍ന്നു. നിലവില്‍ 37,369 പേരാണ് ചികിത്സയിലുള്ളത്. 3,65,866 പേര് ഇതിനോടകം രോഗമുക്തി നേടി.
അതേസമയം മഹാരാഷ്ട്രയില്‍ പുതുതായി 5,505 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 6,728 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,12,912 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. പുതുതായി 125 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 44,548 ആയി. ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 16,98,198 പേരില്‍ 15,40,005 പേരും ഇതിനോടകം രോഗമുക്തരായി. 90.68 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
ആന്ധ്രയില്‍ പുതുതായി 2,477 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 833208 ആയി. 21438 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 805026 പേര് ഇതിനോടകം രോഗമുക്തരായി. 6744 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post