ഭോപ്പാല്‍: ദീപാവലിക്ക് ദേവീദേവന്മാരുടെ ചിത്രങ്ങളുളള പടക്കം വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. ആഘോഷങ്ങള്‍ക്ക് വിദേശ നിര്‍മിതമായ പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
ദീപാവലി ആഘോഷങ്ങള്‍ക്ക് വിദേശ നിര്‍മിതമായ പടക്കങ്ങള്‍ക്ക് പകരം എല്ലാവരും സ്വദേശത്ത് നിര്‍മിച്ച പടക്കങ്ങള്‍ തന്നെ ഉപയോഗിക്കണമെന്ന് ശിവരാജ് സിങ് ചൗഹാന് ജനങ്ങളോട് ആവശ്യപ്പെട്ടു. ദേവീദേവന്മാരുടെ ചിത്രങ്ങളുളള പടക്കം വില്‍ക്കരുതെന്നും അത്തരം പടക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരുടേയും മതവികാരങ്ങളെ ആരും മുറിപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ പതിനാലിനാണ് ദീപാവലി. കോവിഡ് പശ്ചാത്തലത്തില്‍ ഒഡീഷ ഇത്തവണ പടക്കങ്ങളുടെ വില്പനയ്ക്കും ഉപയോഗത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ 10 മുതല്‍ 30 വരെയാണ് നിരോധനം. പടക്കങ്ങള്‍ പൊട്ടുമ്പോള്‍ പുറത്തുവരുന്ന രാസവസ്തുക്കള്‍ കോവിഡ് പോസിറ്റീവായവരുടേയും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഒഡീഷ പടക്കത്തിന് നിരോധനമേര്‍പ്പെടുത്തിയത്.
Discussion about this post