ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6725 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,03,096 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 48 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മരണസംഖ്യ 6652 ആയി ഉയര്‍ന്നു. നിലവില്‍ 36,375 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 3,60,069 പേരാണ് രോഗമുക്തി നേടിയത്.
6,725 new #COVID cases, 3,610 recoveries, and 48 deaths recorded in Delhi today.
Total cases now at 4,03,096 including 3,60,069 recoveries, 36,375 active case and 6,652 deaths: Delhi Govt pic.twitter.com/qgyj7C3pi1
— ANI (@ANI) November 3, 2020
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും ആന്ധ്രയിലും കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. കര്‍ണാടകയില്‍ പുതുതായി 2756 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 26 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 8,32,396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7,80,735 രോഗമുക്തി നേടി. 11247 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 40,395 പേരാണ് ചികിത്സയിലുളളത്.
ആന്ധ്രയില്‍ പുതുതായി 2,849 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 8,30,731 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8,02,325 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധമൂലം ഇതുവരെ 6,734 പേരാണ് മരിച്ചത്. നിലവില്‍ 21,672 പേര്‍ മാത്രമാണ് ചികിത്സയിലുളളത്.