ചെന്നൈ: മക്കള്‍ നീതി മയ്യം അണ്ണാ ഡിഎംകെ, ഡിഎംകെ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി കമല്ഹാസന്. പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായാണ് സഖ്യനീക്കത്തിന് ശ്രമമെന്നും കമല്ഹാസന് കൂട്ടിച്ചേര്‍ത്തു. നിലവില്‍ തമിഴ്നാട്ടിലെ മൂന്നാം മുന്നണിയാണ് മക്കള്‍ നീതി മയ്യം. അതേസമയം കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. അടുത്ത വര്‍ഷമാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നിര്‍ണായകമായിരിക്കും തെരഞ്ഞെടുപ്പ്.
അതേസമയം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുമായി താരം കൂടിക്കാഴ്ച നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രായവും ആരോഗ്യവും പരിഗണിച്ച് കൊവിഡ് കാലത്ത് പൊതുരംഗത്തിറങ്ങേണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അതിനാല്‍ ഉടന്‍ പാര്‍ട്ടിപ്രഖ്യാപനമുണ്ടാകില്ലെന്നാണ് സൂചന.
Discussion about this post