ചെന്നൈ: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമലാ ഹാരിസിന് വേണ്ടി പ്രാര്‍ത്ഥനയും വഴിപാടും പ്രത്യേക പൂജകളുമായി കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു ഗ്രാമം.
കമലാ ഹാരിസിന്റെ മുത്തച്ഛന് പിവി ഗോപാലന് ജനിച്ചുവളര്‍ന്ന തിരുവാരൂര്‍ ജില്ലയിലെ പൈങ്കനാട് ഗ്രാമത്തിലാണ് നാട്ടുകാര്‍ കമലയുടെ വിജയത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ധര്‍മശാസ്ത ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം അന്നദാനവുമുണ്ടായിരുന്നു. ഗ്രാമത്തിലാകെ കമലയുടെ വലിയ കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. കമലയുടെ വിജയം തങ്ങളുടെകൂടി വിജയമായിരിക്കുമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ പൂജകളും അന്നദാനവും നടത്തിയത്.
പിവി ഗോപാലന്റെ മകള്‍ ഡോ. ശ്യാമളാ ഗോപാലന്റെ മകളാണ് കമല. ഗോപാലന്റെ കുടുംബം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്കനാട് ഗ്രാമത്തില്‍നിന്ന് പോയതാണ്. ചെന്നൈ ബസന്ത് നഗറിലായിരുന്നു ഗോപാലന് അവസാനകാലത്ത് കഴിഞ്ഞിരുന്നത്. ഗ്രാമത്തില്‍നിന്ന് പോയിരുന്നെങ്കിലും ഗോപാലനും കുടുംബവും ധര്‍മശാസ്താ ക്ഷേത്രത്തിന്റെ പരിപാലനത്തിനായി സംഭാവന നല്‍കുന്നത് തുടര്‍ന്നിരുന്നു.
Discussion about this post