ട്രെയിനുകളുടെ പേരുകള്‍ തമ്മിലുള്ള സാമ്യം, കുഴപ്പത്തിലായി യാത്രക്കാര്‍..! ഇവിടെ ചങ്ങലവലി പതിവാകുന്നു

തിരുപ്പതി: ട്രെയിനുകളുടെ പേരുകള്‍ തമ്മിലുള്ള സാമ്യം യാത്രക്കാരെ ആശങ്കയിലാക്കുന്നു. ഇവിടെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തേണ്ട നില പതിവാകുന്നു. ചെന്നൈ എഗ്മൂറില്‍ നിന്ന് കാച്ചഗുഡയിലേക്കും കാകിനാട പോര്‍ട്ടിലേക്കും പോകുന്ന ട്രെയിനുകളാണ് യാത്രക്കാരെ കുഴപ്പിക്കുന്നത്. ചെന്നൈ എഗ്മൂര്‍ സ്റ്റേഷനില്‍ നിന്ന് ഇരുപത് മിനിട്ടിന്റെ വ്യത്യാസത്തിലാണ് രണ്ട് ട്രെയിനുകളും പുറപ്പെടുന്നുവെന്നത് യാത്രയ്‌ക്കെത്തുന്നവരുടെ ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഇതുവരെ ഈ ആശയകുഴപ്പത്തിന് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ചെങ്കല്‍പേട്ട് കാക്കിനാട പോര്‍ട്ട് സിര്‍ക്കാര്‍ എക്പ്രസും ട്രെയിനും ചെങ്കല്‍പേട്ട് കാച്ചഗുഡ എക്പ്രസുമാണ് യാത്രക്കാരെ പേരുകള്‍ കൊണ്ടുള്ള സാമ്യത്തില്‍ വലയ്ക്കുന്നത്. സ്റ്റേഷനിലെ അടുത്തടുത്ത പ്ലാറ്റ്‌ഫോമുകളിലാണ് ഇവ കിടക്കുക. എന്നാല്‍ പേരിലെ സാമയം യാത്രക്കാര്‍ തിരിച്ചറിയുക ഏറെ ദൂരം പിന്നിടുമ്പോഴായിരിക്കും. അതേസമയം കോച്ചുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന രീതിയിലും സമാനതകള്‍ ഉണ്ടെന്നതും യാത്രക്കാരെ കുഴപ്പിക്കുന്നുണ്ട്.

കാകിനാടയിലേക്കുള്ള യാത്രക്കാരെ കാകിനാട പോര്‍ട്ട് എന്ന് ബോര്‍ഡില്‍ കാണുന്നതാണ് ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നത്. അടുത്തിടെ യാത്രക്കാരുടെ പരാതി വര്‍ധിച്ചതോടെ രണ്ടു ട്രെയിനുകളും പുറപ്പെടുന്ന സമയക്രമത്തില്‍ മുപ്പത് മിനിട്ടിന്റെ വ്യത്യാസം വരുത്തിയിരുന്നു.

Exit mobile version