മുംബൈ: കങ്കണ റണാവത്തിനും സഹോദരി രംഗോളി ചന്ദേലിനും വീണ്ടും മുംബൈ പോലീസിന്റെ നോട്ടീസ്. നവംബര്‍ 10ന് മുമ്പ് ഹാജരാകാനാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഇരുവരോടും ഹാജരാകാന്‍് നോട്ടീസ് നല്‍കിയത്.
നേരത്തെ, ഒക്ടോബര്‍ 26, 27 തീയതികളില്‍ ബാന്ദ്ര പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലീസിന് മുന്നില്‍ അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Discussion about this post