ന്യൂഡല്‍ഹി: രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് എംഎല്‍എമാരെ കൂട്ടി രാജ്ഘട്ടില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നാല് നിയമനിര്‍മാണം നടത്തിയിരുന്നു. ഇതിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്താന്‍ അമരീന്ദര്‍ സിങും എംഎല്‍എമാരുള്‍പ്പെടുന്ന സംഘവുമെത്തിയത്.
എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നാലെ, ബുധനാഴ്ച മന്ത്രിമാരെയും എംഎല്‍എമാരെയും കൂട്ടി രാജ്ഘട്ടില്‍ ധര്‍ണ നടത്തുമെന്ന് അമരീന്ദര്‍ സിങ് പ്രഖ്യാപിക്കുകയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് അനുമതി നിക്ഷേധിച്ചത് ഭരണഘടനാപരമല്ലെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.