ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 38310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 82.67 ലക്ഷം കടന്നു. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 20503 കേസുകളുടെ കുറവായിട്ടുണ്ട്. ഇത് വലിയ ആശ്വാസമാണ് രാജ്യത്തിന് നല്‍കുന്നത്.
വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 490 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 123097 ആയി ഉയര്‍ന്നു. ലോകത്ത് ആകെയുള്ള കൊവിഡ് മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.
യുഎസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതും ഇന്ത്യയിലാണ്. നിലവില്‍ 5,41,405 പേരാണ് ചികിത്സയിലുള്ളത്. 7603121 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
With 38,310 new #COVID19 infections, India's total cases surge to 82,67,623. With 490 new deaths, toll mounts to 1,23,097.
Total active cases are 5,41,405 after a decrease of 20,503 in last 24 hrs.
Total cured cases are 76,03,121 with 58,323 new discharges in the last 24 hrs. pic.twitter.com/rMOmw36SdO
— ANI (@ANI) November 3, 2020
Discussion about this post