ന്യൂഡല്‍ഹി: പരമാവധി രോഗമുക്തിയുള്ള രാജ്യമെന്ന നിലയില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാമത്. മൊത്തം രോഗമക്തി ഇന്ന് 75 ലക്ഷം കവിഞ്ഞു (7,544,798). കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 53,285 പേരാണ് വൈറസ് ബാധയില്‍ നിന്ന് രോമുക്തി നേടിയത്.
ഇന്ത്യയില്‍ മൊത്തം രോഗം ബാധിച്ചവര്‍ 5,61,908 ആണ്. രാജ്യത്തെ മൊത്തം രോഗബാധിതരുടെ 6.83 ശതമാനം മാത്രമാണ് നിലവിലുള്ള രോഗികളുടെ എണ്ണം.കേവലം രണ്ട് മാസത്തിനുള്ളില്‍ത്തന്നെ രോഗബാധിതരുടെ ശതമാനക്കണക്കില്‍ 3 മടങ്ങ് കുറവുണ്ടായി. സെപ്റ്റംബര്‍ 3 ന് 21.16 ശതമാനമായിരുന്നു രോഗികള്‍. 2020 ജനുവരി മുതല്‍ ക്രമാനുഗതമായി വര്‍ധിച്ചുവന്ന കൊവിഡ്-19 പരിശോധനകളുടെ എണ്ണം ഇന്ന് മൊത്തം 11 കോടി (11,07,43,103) കവിഞ്ഞു. രാജ്യത്തുടനീളം 2037 ലാബുകളുമായി പരിശോധനാ സൗകര്യം പലമടങ്ങായി വര്‍ധിച്ചിട്ടുണ്ട്.
ഉയരുന്ന രോഗമുക്തരുടെ എണ്ണം ദേശീയ രോഗമുക്തി നിരക്കിലുള്ള തുടര്‍ച്ചയായ വര്‍ധനയില്‍ പ്രതിഫലിക്കുന്നുണ്ട്. നിലവില്‍ രോഗമുക്തി നിരക്ക് 91.68 ശതമാനം ആണ്.
Discussion about this post