മുംബൈ: മുംബൈയിൽ വരാനിരിക്കുന്ന കൊവിഡ് ഗ്രാഫിലെ വർധനവ് മേയ്, സെപ്റ്റംബർ മാസങ്ങളിലുണ്ടായ വർധനവിനോളം തീവ്രമാകില്ലെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്(ടിഎഫ്ആർ) പഠനം. ദീപാവലിക്ക് ശേഷമുള്ള കൊവിഡ് കേസുകളുടെ വർധനവ് കഴിഞ്ഞ തവണത്തെ വർധനവിനെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും ടിഎഫ്ആർ വ്യക്തമാക്കി.
വിനായക ചതുർത്ഥി ഉത്സവം അവസാനിച്ച ഓഗസ്റ്റിനെ അപേക്ഷിച്ച് ഇപ്പോൾ കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ചതിനാലാണിത്. അളുകൾക്ക് വൈറസിനെതിരേ ചില പ്രതിരോധ ശേഷി കൈവരിക്കാൻ സാധിച്ചുവെന്നും ടിഎഫ്ആർ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ഡീൻ സന്ദീപ് ജുൻജ പറഞ്ഞു. എങ്കിലും നവംബർ ആദ്യവാരം നഗരം പൂർണ്ണമായും തുറന്നാൽ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം ഉയരുമെന്നും കൊളാബയിലെ ടിഎഫ്ആർ ഗവേഷകർ അഭിപ്രായപ്പെട്ടു.
നഗരത്തിലെ ചേരി ജനസംഖ്യയുടെ 80 ശതമാനവും ചേരി ഇതര ജനസംഖ്യയുടെ 55 ശതമാനവും 2021 ജനുവരിയോടെ ഹെർഡ് ഇമ്യൂണിറ്റി (ആർജിത പ്രതിരോധം) കൈവരിക്കുമെന്നാണ് ടിഎഫ്ആർ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പൊതുഗതാഗതം പഴയപടി ആകുന്നതോടെ നവംബർ, ജനുവരി മാസങ്ങളിൽ കേസുകൾ വർധിച്ചേക്കാമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ 2021 ൽ സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയേക്കില്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്.ാേ
Discussion about this post