ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 46964 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 8184083 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 24 മണിക്കൂറിനിടയിലുള്ള കൊവിഡ് കേസുകളില്‍ 2.7 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 470 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 122111 ആയി ഉയര്‍ന്നു. നിലവില്‍ 5.70 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 74.91 ലക്ഷം പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 91.5 ശതമാനമാണ്. അതേസമയം കഴിഞ്ഞ ദിവസവും കേരളത്തില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 7983 കേസുകളാണ് കേരളത്തില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 5548 ഉം ഡല്‍ഹിയില്‍ 5062 ഉം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
With 46,964 new #COVID19 infections, India's total cases surge to 81,84,083. With 470 new deaths, toll mounts to 1,22,111
Total active and cured cases are 5,70,458 and 74,91,513 respectively: Union Health Ministry pic.twitter.com/yClVACehX1— ANI (@ANI) November 1, 2020
Discussion about this post