ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 48268 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 81,37,119 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 551 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1,21,641 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്ത് 5,82,649 ആക്ടീവ് കേസുകളാണുള്ളത്. 74,32,829 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 59,454 പേരാണ് രോഗമുക്തി നേടിയത്.
നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനാറര ലക്ഷം കടന്നു. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്.
India's COVID-19 tally reaches 81,37,119 with 48,268 new cases
Read @ANI Story | https://t.co/9HatJcKnTn pic.twitter.com/fPQ02NOQAY
— ANI Digital (@ani_digital) October 31, 2020