ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 48,648 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 80,88,851 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 563 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 1,21,090 ആയി ഉയര്‍ന്നു.
രാജ്യത്ത് നിലവില്‍ 5,94,386 പേരാണ് ചികിത്സയിലുള്ളത്. 57,386 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 73,73,375 ആയി ഉയര്‍ന്നു.
ഒക്ടോബര്‍ 29 വരെ 10,77,28,088 സാംപിളുകളാണ് പരിശോധിച്ചത്. 11,64,648 സാംപിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു. ജനുവരിയിലെ പരിശോധനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.65 ശതമാനം വര്‍ധിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.54 ശതമാനമായി കുറഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
With 48,648 new #COVID19 infections, India's total cases surge to 80,88,851. With 563 new deaths, toll mounts to 1,21,090.
Total active cases are 5,94,386 after a decrease of 9301 in last 24 hrs.
Total cured cases are 73,73,375 with 57,386 new discharges in last 24 hrs. pic.twitter.com/BhmWaxSyCJ
— ANI (@ANI) October 30, 2020
Discussion about this post