ഉത്തര്‍പ്രദേശില്‍ ഇത്തവണ ദീപാവലിക്ക് ചാണകം കൊണ്ടുള്ള ചിരാതുകള്‍ ഉപയോഗിക്കാന്‍ തീരുമാനം; വരുമാനം 531 ഗോശാലകളുടെ ക്ഷേമത്തിനും

ലക്നൗ: ഇത്തവണ ഉത്തര്‍പ്രദേശില്‍ ദീപാവലിയ്ക്ക് ചാണകം കൊണ്ടുണ്ടാക്കിയ ചിരാതുകള്‍ ഉപയോഗിക്കാന്‍ തീരുമാനം. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാനത്തെ 531 ഗോശാലകളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. ചാണകം ശേഖരിച്ച് ഉണക്കി പൊടിച്ചാണ് ചിരാത് നിര്‍മ്മാണം. പശുക്ഷേമ കമ്മീഷന്‍ വഴിയായിരിക്കും ചാണക ചിരാതിന്റെ വില്‍പ്പന നടത്തുക. ഈ തുകയാണ് ഗോശാലകളുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നത്.

‘ഞങ്ങളുടെ പദ്ധതി നടന്നാല്‍ ഈ വര്‍ഷം മുഖ്യമന്ത്രി ആദിത്യനാഥ് ജിയ്ക്ക് ചാണക ചിരാതില്‍ ദീപാവലി ആഘോഷിക്കാം. ദീപോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവാദ് സര്‍വകലാശാലയുമായി സംസാരിച്ചിട്ടുണ്ട്’, ഗോസേവാ ആയോഗ് ഓഫീസര്‍ ഓം ഗംഗ്വാര്‍ പ്രതികരിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് നന്ദന്‍ സിംഗ് അധ്യക്ഷനായ ഗോ സേവാ ആയോഗ് നേരത്തേയും ചാണകങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ജനകീയമാക്കണമെന്ന് യോഗി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Exit mobile version