ശ്രീലങ്കന്‍ സ്പിന്നിങ്ങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങളും ഭീഷണികളുമാണ് ഉയര്‍ന്നത്. ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്ന നടന് വിജയ് സേതുപതിക്ക് ഭീഷണിയും മറ്റും നിറഞ്ഞിരുന്നു. താരത്തിന്റെ മകള്‍ക്കെതിരെയും ഭീഷണി നിലനിന്നിരുന്നു. ഇപ്പോള്‍ തനിക്കും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് സീനു രാമസ്വാമി.
என் உயிருக்கு ஆபத்து இருப்பதாக உணர்கிறேன்.முதல்வர் அய்யா உதவ வேண்டும்
அவசரம்.— R.Seenu Ramasamy (@seenuramasamy) October 28, 2020
തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം ഒരുക്കണമെന്നും സീനു രാമസ്വാമി മുഖ്യമന്ത്രി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടു. എത്രയും വേഗം മുഖ്യമന്ത്രി തന്നെ സഹായിക്കണമെന്നാണ് രാമസ്വാമി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ‘ മറ്റു പലരെയും പോലെ 800 എന്ന ചിത്രത്തില്‍ നിന്നും പിന്മാറണമെന്ന് ഞാനും വിജയ് സേതുപതിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകള്ക്കുനേരെയുണ്ടായതുപോലെ തനിക്കെതിരെയും ഭീഷണി ഉയരുകയാണ്. ഭീഷണി സന്ദേശം ലഭിച്ചു. അശ്ലീല മെസേജുകള്‍ കൊണ്ട് വാട്സ് ആപ് തുറക്കാന്‍ പോലുമാകുന്നില്ല’-അദ്ദേഹം പറയുന്നു.
താന്‍ വിജയ് സേതുപതിക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത് എന്ന തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നതായും തനിക്കും വിജയ് സേതുപതിക്കും ഇടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും സീനു കൂട്ടിച്ചേര്‍ത്തു.
Discussion about this post