ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്ന ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നവെന്നും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നുവെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നുവെന്നും അതുകൊണ്ട് കുമ്പസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.