മൂബൈ: മീ ടൂ പ്രചണത്തിന്റെ ഭാഗമായി ബോളിവുഡ് സംവിധായകന്‍ സുഭാഷ് ഘായ്ക്ക് എതിരെ നടിയും മോഡലുമായ കെയ്റ്റ് ശര്‍മ്മ . ഇന്നലെ വെര്‍സോവ പോലീസിലാണ് കെയ്റ്റ് പരാതി നല്‍കിയത്.
വീട്ടിലേക്ക് വിളിച്ച് വരുത്തി സുഭാഷ് അപമര്യാദയായി പെരുമാറിയെന്നാണ് കെയിറ്റിന്റെ പരാതിയില്‍ ഉള്ളത്. സുഭാഷ് ഘായ് വിളിച്ചതനുസരിച്ച് വീട്ടില്‍ച്ചെന്നപ്പോള്‍ അവിടെ ആറോളം പേരുണ്ടായിരുന്നു. എല്ലാവരുടെയും മുന്നില്‍വെച്ച് സുഭാഷ് ഘായി അദ്ദേഹത്തിന്റെ ശരീരം തടവിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. പ്രായത്തെ മാനിച്ച് അത് ചെയ്തു.
തുടര്‍ന്ന് കൈകഴുകാനായി താന്‍ ബാത്ത് റൂമിലേക്ക് പോയെന്നും അവിടെവെച്ച് സംവിധായകന്‍ കടന്ന് പിടിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നു കെയ്റ്റ് പരാതിയില്‍ പറയുന്നു. അതോടൊപ്പം തന്നോടൊപ്പം തങ്ങണമെന്ന് ആവശ്യപ്പെട്ടെന്നും കെയ്റ്റ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സംഭവം.