മുബൈ: കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി രംഗത്ത് എത്തിയ ബോളിവുഡ് താരമാണ് സോനു സൂദ്. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം വീട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ അടുത്തിടെ താരത്തിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സഹായങ്ങള്‍ വ്യാജവും പിആര്‍ സ്റ്റണ്ടുമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ ആരോപണങ്ങള്‍ക്കെതിരെ തെളിവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. ട്വിറ്ററില്‍ എസ്ആര്‍സിസി ആശുപത്രിയിലെ രോഗികളുടെ വിവരങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ താരം തള്ളിയത്.
സ്നേഹല്‍ എന്നൊരു വ്യക്തി തന്റെ കുട്ടിയുടെ ചികിത്സയ്ക്ക് സഹായിക്കണമെന്നാവശ്യപ്പെട്ട് ചെയ്ത ഒരു ട്വീറ്റില്‍ സോനു സൂദ് സഹായവാഗ്ദാനം നടത്തിയതാണ് ആരോപണങ്ങള്‍ക്ക് ആധാരം.സ്നേഹല്‍ എന്നൊരു വ്യക്തി തന്നെയില്ലയെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ രോഗി എസ്ആര്‍സിസി ആശുപത്രിയില്‍ ഉണ്ടാകുമെന്നും അയാള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യൂ എന്നുമാണ് താരം ട്വിറ്ററില്‍ കുറിച്ചത്.
That’s the best part brother.I find a needy & they somehow find me. It’s about
“INTENTIONS”, but u won’t understand.Tom patient will be in SRCC Hospital kindly do ur bit. Send some fruits for him.Someone with 2-3 followers will be happy to get some love from a man with followers https://t.co/f7Hhqrv95X pic.twitter.com/sObQBJdUuO— sonu sood (@SonuSood) October 25, 2020
Discussion about this post