വിക്രാബാദിലെ വെടിവെയ്പ്പ്; സാനിയ മിര്‍സയുടെ ഫാം ഹൗസ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍, തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതില്‍ അന്വേഷണം

ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിര്‍സയുടെ ഫാം ഹൗസ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍. തെലങ്കാനയിലെ വിക്രാബാദില്‍ സംഭവിച്ച വെടിവയ്പ്പ് കേസിലാണ് ഫാം ഹൗസ് നടത്തിപ്പുകാരന്‍ ഉമര്‍ അറസ്റ്റിലായത്.

നാല് ദിവസം മുന്‍പാണ് വിക്രാബാദിലെ കാടിന് സമീപമുള്ള ദം ഗുണ്ട് ഡാമിന് അടുത്തുള്ള ഫാം ഹൗസിന് അടുത്ത് വച്ച് ഗ്രാമീണരുടെ പശുവിന് വെടിയേറ്റത്. ശേഷം, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫാം ഹൗസില്‍ നിന്നാണ് വെടിവച്ചതെന്ന് വ്യക്തമായി. പിന്നാലെയാണ് ഉമര്‍ അറസ്റ്റിലായത്.

ഇയാള്‍ക്ക് എവിടുന്ന് തോക്ക് ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. നേരത്തെ തന്നെ സമീപ ഗ്രാമീണര്‍ ഫാം ഹൗസിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഗ്രാമത്തില്‍ നിന്നും കന്നുകാലികളെ മേയ്ക്കാന്‍ പോകുന്നവരെ ഫാം ഹൗസ് അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പരാതി. സംഭവത്തില്‍ ബാലസ്റ്റിക്ക് പരിശോധന അടക്കം നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിക്കുന്നു.

Exit mobile version