പട്ന: ബിഹാർ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പിലേക്ക് രംഗം മാറിയതിനിടെ രൂക്ഷമായ വാക്പോരുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ. പരസ്യപ്രചാരണം അവസാനിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇപ്പോൾ നേതാക്കളുടെ പ്രതികരണങ്ങൾ പുറത്തുവരുന്നത്.
നിതീഷ് കുമാർ കഴിഞ്ഞദിവസം നടത്തിയ മക്കൾ പ്രസ്താവനയോടു പ്രതികരിച്ച് തേജസ്വി യാദവ് രംഗത്തെത്തിയിരിക്കുകയാണ്. ‘ലാലുപ്രസാദിന് 8-9 മക്കൾ ഉണ്ട്. അവർക്ക് പെൺമക്കളിൽ വിശ്വാസമില്ല. കുറേ പെൺകുട്ടികൾക്ക് ശേഷമാണ് അവർക്ക് ഒരു ആൺകുട്ടി ഉണ്ടായത്. നിങ്ങൾക്ക് എല്ലാവർക്കും അതറിയാം. ഇത്തരത്തിലൊരു ബിഹാറിനെയാണ് ആർജെഡി ഉണ്ടാക്കാൻ ശ്രമിക്കുന്നത്’- എന്ന നിതീഷ് കുമാറിന്റെ വിമർശനത്തിന് പ്രധാനമന്ത്രിയെ ഉദാഹരണമാക്കി കാണിച്ചായിരുന്നു തേജസ്വിയുടെ മറുപടി.
‘എന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞുകൊണ്ട് നിതീഷ് കുമാർ പ്രധാനമന്ത്രിയുടെ സഹോദരങ്ങളേയുമാണ് യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത്. അദ്ദേഹത്തിനും ആറ് സഹോദരങ്ങളാണുള്ളത്. നിതീഷ് കുമാറിന്റെ പരാമർശങ്ങൾ തന്റെ മാതാവിന്റേയും സ്ത്രീകളുടേയും വികാരങ്ങളെ അപമാനിക്കുന്ന തരത്തിലുള്ളവയാണ്.’- തേജസ്വി തിരിച്ചടിച്ചു.
നിതീഷും കൂട്ടരും തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം ക്ഷീണിതനാണ് ാനസികമായും ശാരീരികമായും തളർന്നു. അതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ സംസാരിക്കുന്നതെന്നും തേജസ്വി കൂട്ടിട്ടേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ താൻ അനുഗ്രഹമായി കാണുന്നു. ബിഹാറിലെ ജനത ഇത്തവണ പ്രശ്നങ്ങൾ പരിഹരിക്കാൻ വോട്ട് ചെയ്യുമെന്നും തേജസ്വി യാദവ് പറഞ്ഞു.
Discussion about this post