ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 36469 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 7946429 ആയി ഉയര്‍ന്നു. 488 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 119502 ആയി ഉയര്‍ന്നു.
അതേസമയം രാജ്യത്ത് രോഗമുക്തി നിരക്കും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 63,842 പേരാണ്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി ഉയര്‍ന്നു. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 6,25,857 പേര് മാത്രമാണ് രാജ്യത്ത് ചികിത്സിയില്‍ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്.
With 36,469 new #COVID19 infections, India's total cases surge to 79,46,429. With 488 new deaths, toll mounts to 1,19,502.
Total active cases are 6,25,857 after a decrease of 27,860 in last 24 hrs
Total cured cases are 72,01,070 with 63,842 new discharges in last 24 hrs pic.twitter.com/YYENxUZlay
— ANI (@ANI) October 27, 2020
Discussion about this post