രാവണന് പകരം നരേന്ദ്ര മോഡിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍

ചണ്ഡീഗഢ്: ദസറയ്ക്ക് രാവണന് പകരം നരേന്ദ്ര മോഡിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമത്തോടുള്ള പ്രതിഷേധമാണ് ഭാരതീയ കിസാന്‍ യൂണിയന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നത്. മോഡിയുടെ കോലത്തിനൊപ്പം വ്യവസായികളായ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും കോലം കര്‍ഷകര്‍ കത്തിച്ചു.

ദസറക്ക് രാവണനെ കത്തിക്കുന്ന പരമ്പരാഗത രീതി അനുകരിച്ചാണ് നരേന്ദ്ര മോഡിയുടെസ കോലം കര്‍ഷകര്‍ കത്തിച്ചത്. ഭതിന്‍ഡ, സംഗത്, സംഗ്രൂര്‍, ബര്‍ണാല, മലര്‍കോട്‌ല, മന്‍സ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ മോഡിയുടെ കോലം കത്തിച്ചത്.

രാജ്യത്തെ പ്രധാനമന്ത്രിയോട് കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ രോഷം തോന്നുന്നത് സങ്കടകരമാണെന്നാണ് ഈ വാര്‍ത്ത പങ്കുവെച്ച് കൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. ഇത് വളരെ അപകടകരമാണെന്നും രാജ്യത്തെ കര്‍ഷകരെ കേള്‍ക്കാനും സാന്ത്വനം നല്‍കാനും പ്രധാനമന്ത്രി ശ്രദ്ധിക്കണമെന്നും രാഹുല്‍ കുറിച്ചു.

Exit mobile version