പട്‌ന: ഉള്ളിയുടെ വില കുത്തനെ ഉയരുന്നതിനിടെ ബിജെപിക്ക് ഉള്ളിമാല സമര്‍പ്പിച്ച് തേജസ്വി യാദവ്. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബിജെപിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മറ്റന്നാള്‍ ജനം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് തേജസ്വി യാദവ് വിലക്കയറ്റം വിഷയമാക്കി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന്റെ പലഭാഗത്തും സവാളക്ക് വന്‍തോതില്‍ വില വര്‍ധിച്ചിരുന്നു. പലയിടത്തും കിലോയ്ക്ക് 90 മുതല്‍ നൂറു രൂപ വരെയായിരുന്നു വില.
തേജസ്വിയുടെ വാക്കുകള്‍;
വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ജോലിയും ബിസിനസും നിലച്ചു. കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും വ്യാപാരികളും ഭക്ഷണം കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. ചെറുകിട ബിസിനസുകാരെ ഇതിനകം ബി.ജെ.പി. തകര്‍ത്തുകളഞ്ഞു. വിലക്കയറ്റം വരുമ്പോള്‍ സവാളമാലയും ധരിച്ച് അവര്‍ ചുറ്റിത്തിരിയുകയാണ്. ഇപ്പോള്‍, ഞങ്ങളിത് അവര്‍ക്ക് സമര്‍പ്പിക്കുന്നു.
‘സവാള കിലോയ്ക്ക് വില 50-60 രൂപയായപ്പോള്‍ സംസാരിച്ചിരുന്നവരെല്ലാം വില എണ്‍പതു രൂപ കടക്കുമ്പോള്‍ നിശബ്ദരാണ്. കര്‍ഷകര്‍ നശിപ്പിക്കപ്പെടുന്നു, യുവജനങ്ങള്‍ക്ക് തൊഴിലില്ല. ബിഹാര്‍ ദരിദ്രസംസ്ഥാനമാണ്. ആളുകള്‍ വിദ്യാഭ്യാസത്തിനും ജോലിക്കും വൈദ്യസഹായത്തിനും വേണ്ടി കുടിയേറുകയാണ്. പട്ടിണി ഉയരുകയാണ്.
कमर तोड़ महंगाई, भ्रष्टाचार, बेरोजगारी से आम आदमी त्राहिमाम कर रहा है। काम-धंधा ठप्प है। किसान,मज़दूर,नौजवान और व्यापारी वर्ग को खाने के लाले पड़ रहे है। छोटे व्यापारियों को BJP सरकार ने मार दिया है।महंगाई बढ़ने पर ये लोग प्याज़ का माला पहन कर घूमते थे अब हम उन्हें यह सौंप रहे है pic.twitter.com/0kLOPwVrOx
— Tejashwi Yadav (@yadavtejashwi) October 26, 2020
Discussion about this post