ന്യൂഡല്‍ഹി: രാമക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം വേണമെന്ന ആവശ്യവുമായി എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ രംഗത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേയാണ് ചിരാഗ് പാസ്വാന്റെ ആവശ്യം. ‘അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമഡിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി ആവശ്യമാണെന്നും ചിരാഗ് പസ്വാന്‍ പ്രതികരിച്ചു.
സീതാമഡിയിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷമായിരുന്നു ചിരാഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീത ദേവിക്കായി സിതാമഡിയില്‍ പണിയണം. രാമന്‍ സീതയില്ലാതെ പൂര്‍ണമാവില്ല. തിരിച്ചും അങ്ങനെത്തന്നെ.”- ചിരാഗ് പസ്വാന്‍ പറഞ്ഞു.
സീതാക്ഷേത്ര നിര്‍മാണത്തിന്റെ കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലും പരാമര്‍ശിച്ചിരുന്നു. സീതാ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തെ വികസിപ്പിക്കുമെന്നും സീതാമഡിയെയും അയോധ്യയെയും പരസ്പരം ബന്ധിപ്പിക്കാന്‍ സീതാ-രാം ഇടനാഴി എന്ന പേരില്‍ ആറ് ലൈന്‍ റോഡ് നിര്‍മിക്കുമെന്നും പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.
Discussion about this post